ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്നുണ്ടായ കലാപത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കലാപത്തിലെ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷിക്കും. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് സിബിഐ.
കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. പത്തംഗ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. സംഘർഷത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദർശനത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക