കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ അറസ്റ്റിൽ. അസിസ്റ്റന്റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് പിടിയിലായത്. ഇയാൾ നീലവെളിച്ചം എന്ന സിനിമയുടെ അസിസ്റ്റന്റ് ക്യാമറാമാനായിരുന്നു എന്നാണ് പറയുന്നത്.
സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടികൂടിയത്. സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുഹൈൽ സുലൈമാൻ പിടിയിലായതെന്നത് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക