ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്ന താരമാണ് ബോളിവുഡ് നടി കാജോൾ. ഇപ്പോൾ ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിടുന്നു എന്നും അതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുകയാണെന്നുമാണ് താരം പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്ന മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ ” ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു ഒരു ഇടവേള അനിവാര്യമാണ്”. താരത്തിന്റെ നിരവധി ആരാധകർ ഇതിന്റെ കാരണം തിരക്കി രംഗത്തുവന്നു. സിനിമാതാരം തന്നെയായ അജയ് ദേവ്ഗൺ ആണ് കാജോളിന്റെ ഭർത്താവ്. നൈസ, യൂഗ് എന്നീ രണ്ടു മക്കളും താരത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക