ചെന്നൈ: വിജയ് പുതിയ ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകര്‍ഷണം. വലിയ താരനിര തന്നെ അണിനിരക്കുന്ന ലിയോയില്‍ മലയാളി നടി മഡോണ സെബാസ്റ്റ്യൻ കൂടി എത്തിയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.
സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന് മിഷ്കിന്, മന്‍സൂര്‍ അലി ഖാന്, ഗൗതം വസുദേവ് മേനോന്, അര്ജുന് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന് സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക