പല്ലികൾ സാധാരണയായി പ്രാണികളെ തേടിയാണ് അകത്ത് പ്രവേശിക്കുന്നത്. അതുപോലെ തന്നെ വീടുകളിൽ മിച്ചം വരുന്ന ഭക്ഷണവശിഷ്ടങ്ങൾ തേടിയും ഇവ ഇറങ്ങാറുണ്ട്. പല്ലികൾ നമ്മുടെ വീട്ടിൽ അലഞ്ഞു തിരിയാതിരിക്കാൻ ചില നാട്ടു വിദ്യകൾ പ്രയോഗിച്ചാൽ മതി.
മുട്ടത്തോടുകൾ ഉപയോഗിക്കുക
മുട്ടത്തോടിന്റെ ഗന്ധം പല്ലികൾക്ക് ഇഷ്ടമല്ല. അതിനാൽ പല്ലികൾ പതിവായി വരുന്ന വീടിന്റെ ഒരു മൂലയിൽ മുട്ടത്തോടുകൾ സൂക്ഷിക്കുക. എല്ലാ ആഴ്ചയും ഈ തോട് മാറ്റുക.
പേപ്പർ സ്പ്രേ
നിങ്ങൾ വീടിന് ചുറ്റും കറുത്ത കുരുമുളക് സ്പ്രേ തളിച്ചാൽ പിന്നെ അവിടേയ്ക്ക് പല്ലികൾ വരില്ല. കാരണം, കുരുമുളക് സ്പ്രേ പല്ലികളുടെ ചർമ്മത്തെ ബാധിക്കും. വേണമെങ്കിൽ കുരുമുളകുപൊടിയും വെള്ളവും കലർത്തി വീട്ടിൽ തന്നെ സ്പ്രേ ഉണ്ടാക്കാം.
സിങ്ക് വൃത്തിയാക്കുക
പല്ലികൾ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് സിങ്കിനു കീഴിലുള്ള ഭാഗം. കാരണം ഇവിടെയാണ് അഴുക്ക് അടിഞ്ഞുകൂടുന്നത്. അതിനാൽ എല്ലാ വാരാന്ത്യത്തിലും നിങ്ങൾ ഈ സ്ഥലം വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം പല്ലികൾ വരുന്നത് തടയാൻ നിങ്ങൾക്ക് കഴിയില്ല.
നാഫ്തലിൻ ബോളുകൾ ഉപയോഗിക്കുക
നാഫ്തലിൻ ബോളുകൾ പല്ലികളുടെ ശത്രുവായാണ് കണക്കാക്കപ്പെടുന്നത്. കാരണം പല്ലികൾ ഒരിക്കലും നാഫ്തലിൻ ബോളുകളുടെ സമീപത്തേയ്ക്ക് വരാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല നാഫ്തലിൻ ബോളുകൾ പ്രാണികളെയും ചിലന്തികളെയും ഉൾപ്പെടെ തടയുകയും ചെയ്യുന്നു.
എന്നാൽ, ഇവ കുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും അകറ്റി നിർത്തണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അബദ്ധവശാൽ പോലും നാഫ്തലിൻ ബോളുകൾ കുട്ടികളോ വളർത്തു മൃഗങ്ങളോ വിഴുങ്ങരുത്.
ഉള്ളി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കാം
ഉള്ളിയുടെയും വെളുത്തുള്ളിയുടെയും മണം പല്ലികളെ അകറ്റി നിർത്താൻ സഹായിക്കും. അതിനാൽ നിങ്ങൾ അടുക്കളയുടെയും കുളിമുറിയുടെയും കോണുകളിലും ജനലുകളിലും ഇവ വെച്ചാൽ പല്ലികൾ അവിടെ വരില്ല. ഇടയ്ക്ക് ഇവ മാറ്റി പകരം പുതിയത് വെയ്ക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക