കുറച്ച് ചെറുപയറും പച്ചരിയും ഉണ്ടെങ്കിൽ ബ്രേക്ക് ഫാസ്റ്റിന് ഈസിയായി ഹെൽത്തിയും ടേസ്റ്റിയും ആയ ചെറുപയർ ദോശ ഉണ്ടാക്കാം. ഇതിന് എന്തൊക്ക വേണം എന്നും എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്നും നമുക്ക് നോക്കാം.
ഇതിനായി തലേ ദിവസം രാത്രി കുറച്ച് പച്ചരിയും അത്രതന്നെ ചെറുപയറും വെള്ളത്തിലിട്ട് കുതിർത്തു വെക്കുക. രാവിലെ നല്ല പോലെ കഴുകിഎടുത്തതിന് ശേഷം ഇതിലേക്ക് പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് കറിവേപ്പില, കുറച്ച് ജീരകം, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക. വേണമെങ്കിൽ കുറച്ച് നാളികേരവും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
ഇത് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ല. ഇനി ദോശ ചുട്ടെടുക്കുന്നത് പോലെ പരത്തി ചുട്ടെടുക്കാം. ചെറുപയർ വെച്ച് ഉണ്ടാക്കുന്നതുകൊണ്ട് നല്ല ഹെൽത്തിയായ ഒരു ദോശയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക