ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 പതിപ്പ് ജിയോ സിനിമ ആപ്ലിക്കേഷൻ സൗജന്യമായി ഓൺലൈനിൽ സംപ്രേഷണം ചെയ്തതിന് പിന്നാലെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും സൗജന്യ സംപ്രേഷണത്തിന് ഒരുങ്ങുന്നു.
ഇനി അടുത്തതായി നടക്കാൻ പോകുന്ന പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളായ ഏഷ്യ കപ്പും ഐസിസി ക്രിക്കറ്റ് ലോകകപ്പും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യമായി സംപ്രേഷണം ചെയ്യും. ക്രിക്കറ്റിന് കൂടുതൽ ജനകീയ വൽക്കരിക്കാൻ വേണ്ടിയാണ് ഈ നടപടിയെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അറിയിച്ചു.
ഏഷ്യ കപ്പും ലോകകപ്പും കൂടുതൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിലേക്കെത്തിക്കാനാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് സൗജന്യമാക്കിയതെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തലവൻ സജിത് ശിവാനന്ദൻ പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക