മഞ്ഞളിന്റെ ഔഷധഗുണങ്ങൾ കാരണം പല ആരോഗ്യ വിദഗ്ധരും ഇത് പതിവായി കഴിക്കാൻ ശുപാർശ ചെയ്യുന്നുണെങ്കിലും ഇത് എല്ലാവർക്കും നല്ലതല്ല. ആർക്കൊക്കെ മഞ്ഞൾ കഴിക്കാൻ പാടില്ല എന്ന് അറിഞ്ഞാലോ?
പ്രമേഹ രോഗികൾ
പ്രമേഹമുള്ളവർ രക്തത്തിന്റെ കട്ടി കുറയ്ക്കാനും ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ധാരാളം മരുന്നുകൾ കഴിക്കാറുണ്ട്. പ്രമേഹരോഗികൾ മഞ്ഞൾ അമിതമായി കഴിച്ചാൽ അവരുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് ഗണ്യമായി കുറയും. അത് ശരീരത്തിന് ഒട്ടും നല്ലതല്ല.
മഞ്ഞപ്പിത്ത രോഗികൾ
മഞ്ഞപ്പിത്തം ഉള്ളവർ മഞ്ഞൾ പരമാവധി ഒഴിവാക്കണം. നിങ്ങൾ മഞ്ഞൾ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു മുൻപ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യം മോശമാവും.
കല്ല് രോഗികൾ
മൂത്രക്കല്ല് ഇന്ന് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ഈ പ്രശ്നം നേരിടുന്നവർക്ക് ഒരുപാട് വേദനകൾ നേരിടേണ്ടിവരും, ഈ സാഹചര്യത്തിൽ മഞ്ഞൾ കഴിക്കുന്നത് കുറയ്ക്കുക, അല്ലാത്തപക്ഷം പ്രശ്നം വർദ്ധിക്കും.
രക്തസ്രാവമുള്ള രോഗികൾ
മൂക്കിൽ നിന്നോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നോ രക്തസ്രാവമുള്ളവർ മഞ്ഞൾ കഴിക്കുന്നത് കുറയ്ക്കണം. അല്ലാത്തപക്ഷം രക്തസ്രാവം വർദ്ധിക്കുകയും ശരീരത്തിൽ വിളർച്ച ഉണ്ടാകുകയും ചെയ്യും. ഇത് പിന്നീട് ബലഹീനതയ്ക്ക് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക