മുംബൈ: ‘ദി കേരള സ്റ്റോറി’ക്ക് ശേഷം സംവിധായകന് സുദീപ്തോ സെൻ ചെയ്യുന്ന പുതിയ സിനിമയാണ് ‘സഹാറശ്രീ’. സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഇദ്ദേഹം ഒരുക്കുന്നത്. ചിത്രം പെന്‍ സ്റ്റുഡിയോ നിര്‍മ്മിക്കും എആര്‍ റഹ്മാനാണ് സംഗീതം. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു.
ജൂൺ 10-ന് സുബ്രത റോയിയുടെ 75മത്തെ ജന്മദിനത്തിലാണ് നിർമ്മാതാക്കളായ സന്ദീപ് സിംഗ്, ഡോ. ജയന്തിലാൽ ഗഡ എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. വളരെ ചെറിയ നിലയില്‍ നിന്നും ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനിയായി സഹാറ മാറിയതും. അതിനുണ്ടായ തിരിച്ചടികളും എല്ലാം ചിത്രത്തിലുണ്ടാകും എന്നാണ് സൂചന.
ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍താരം തന്നെ സുബ്രത റോയിയെ അവതരിപ്പിക്കും എന്നാണ് വിവരം. ഒരു ബയോപിക് ചിത്രീകരിക്കുക എന്നത് സംവിധായകന് എന്ന നിലയില്‍ എളുപ്പമായ കാര്യമല്ലെന്നും. എ ആർ റഹ്മാൻ, ഗുൽസാർ, സന്ദീപ് സിംഗ്, ഡോ. ജയന്തിലാൽ ഗദ എന്നിവർ ഒപ്പമുള്ളതിനാല്‍ ഈ വലിയ സിനിമ സാധ്യമാകും എന്നാണ് ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സുദീപ്തോ സെൻ പറഞ്ഞത്. ആരാണ് സുബ്രത റോയിയുടെ റോളില്‍ എത്തുക എന്നത് ഉടന്‍ വെളിപ്പെടുത്തും എന്നും സുദീപ്തോ സെൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക