ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് ചിലരെ സംബന്ധിച്ച് പതിവാണ്. ഇവര്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയാണെങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ചേരുവകളെ പരിചയപ്പെടാം…
ഒന്ന്…
ജീരകം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഇവ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും സഹായിക്കും.
രണ്ട്…
ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ആണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. അതുവഴി ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും.
മൂന്ന്…
പുതിനയില ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം.
നാല്…
ദഹനപ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നതിന് പെപ്പർമിന്റ് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക