കൊച്ചി: അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘അമല’യിലെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്.
മലയാളത്തിലും തമിഴിലും,തെലുങ്കിലും ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്പെൻസ് സൈക്കോ ത്രില്ലർ ആണ്. അനാർക്കലി മരിയ്ക്കാർ ,ശരത് അപ്പാനി ശ്രീകാന്ത് എന്നിവർക്ക് ഒപ്പം രജീഷാ വിജയൻ,സജിത മഠത്തിൽ,ചേലാമറ്റം ഖാദർ,ഷുഹൈബ് എംബിച്ചി,നന്ദിനി,നൈഫ്,നൗഷാദ്,വൈഷ്ണവ്,ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നീ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക