അവധിക്കാലത്ത് നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വൻ തിരക്ക്. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തപ്പെടുന്ന നറുക്കെടുപ്പിൽ അരക്കിലോ സ്വർണ്ണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ആണ് അധികൃതർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
സൗദിയിലെ റിയാദ്, ഹായിൽ, ജിദ്ദ, അൽഖർജ്, തബൂക്ക് എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഹൈപ്പർമാർക്കറ്റുകളിലാണ് അവധിക്കാല ഷോപ്പിങ്ങിന്റെ ഭാഗമായി നടക്കുന്ന നറുക്കെടുപ്പിലൂടെ സുവർണ്ണ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരംനൽകിയിരിക്കുന്നത്.
മികച്ച ഗുണനിലവാരത്തിലും മിതമായ വിലയിലും വമ്പൻ ഡീലുകൾ ഓഫർ ചെയ്തിരിക്കുന്ന ഫെസ്റ്റിവലിൽ ഗോൾഡൻ നറുക്കെടുപ്പിലൂടെ അരക്കിലോ സ്വർണ്ണം ഉൾപ്പെടെ 63 വിജയികൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനം വിതരണം ചെയ്യും. നറുക്കെടുപ്പിലെ വിജയിയെ അരക്കിലോ സ്വർണ്ണം സമ്മാനം നൽകുന്ന ഗ്രാൻഡ് ഗോൾഡ് ഡ്രോ 2023 ജൂലൈ 13ന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക