ശനിയാഴ്ച രാത്രി ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് യാത്രതിരിച്ച ഇൻഡിഗോ വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കി. യാത്ര തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടത്.
ഇതിനെത്തുടർന്ന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ ആകെ 230 യാത്രക്കാർ ഉണ്ടായിരുന്നു. ഇൻഡിഗോയുടെ ഭാഗത്തുനിന്ന് ഈ സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ഇനിയും വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക