ലോകകപ്പ് ക്രിക്കറ്റ് മത്സരം ഇനി ഹോട്ട്സ്റ്റാറിൽ കാണാം. ക്രിക്കറ്റ് മത്സരവും ഏഷ്യാകപ്പ് മത്സരവും ഇന്ത്യയിൽ സൗജന്യമായി പ്രദർശിപ്പിക്കുമെന്ന് സ്ട്രീമിംഗ് സേവനമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആധാർ അനുബന്ധ രേഖകൾ സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി
ഐപിഎൽ മത്സരങ്ങൾ സൗജന്യമായി കാണിച്ച് ജിയോ സിനിമ വലിയ നേട്ടം ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ തീരുമാനം.
ഐപിഎൽ കൈവിട്ടു പോയതോടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ഇന്ത്യയിൽ നിന്ന് 50 ലക്ഷത്തോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായാണ് കണക്ക്. അതേസമയം ഐപിഎൽ സ്ട്രീമിംഗ് വഴി ജിയോ സിനിമക്ക് ആദ്യ അഞ്ച് ആഴ്ചകളിൽ തന്നെ 130 കോടി ഡിജിറ്റൽ വ്യൂ ലഭിച്ചുവെന്നാണ് മറ്റൊരു കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക