ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബർ 14 വരെയാണ് തീയതി നീട്ടിയത്. ഈ മാസം 14 വരെയായിരുന്നു ആദ്യം തീയതി പ്രഖ്യാപിച്ചിരുന്നത്.
റെയിൽവേ സ്റ്റേഷനുകളിൽ മുൻകൂർ അനുമതിയോടെ ഫോട്ടോ, വീഡിയോ എടുക്കാം; വിജ്ഞാപനം പുനപ്രസിദ്ധീകരിച്ചു
myaadhar.uidai.gov.in എന്ന വെബ്സൈറ്റിൽ ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി രേഖകൾ പുതുക്കാൻ സാധിക്കും. നേരിട്ട് ചെയ്യുകയാണെങ്കിൽ സൗജന്യമായി ചെയ്യാവുന്നതാണ്. അതേസമയം അക്ഷയ സെന്ററുകളിൽ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ചെയ്യുന്നതിന് 50 രൂപ ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക