മലയാള സിനിമ ലോകത്തെ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന രീതിയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. മലയാളത്തിലെ ഒട്ടുമിക്ക നായികമാർക്കും മേക്കപ്പ് ചെയ്ത പരിചയവും രഞ്ജുവിനുണ്ട്. വഴിതെറ്റി വന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണ് താൻ എന്ന് രഞ്ജു രഞ്ജിമാർ പറയുന്നു.
കഴിഞ്ഞ 25 വർഷത്തിന്റെ തന്റെ യാത്രയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തനിക്ക് വളരെ അഭിമാനം തോന്നുന്നു. “ഇന്ന് ഒരു സ്ത്രീയായി, ഓണ്ട്രപ്രണറായി,ഇത്രയും കാലം ഞാൻ കഷ്ടപ്പെട്ടതിന് ഒരു അർത്ഥം ഉണ്ടായി എന്ന് തോന്നുന്നു. വീടുവിട്ടിറങ്ങുമ്പോൾ ഒരിക്കലും തന്റെ ശരീരം ഒരു ആക്കി വെച്ച് ജീവിക്കരുത് എന്ന ഉറച്ച തീരുമാനം എടുത്തിരുന്നു ഇതുവരെയും തനിക്ക് അത് പാലിക്കാൻ സാധിച്ചു” രഞ്ജു രഞ്ജിമാർ പറഞ്ഞു.
മലയാളത്തിലെ ഒട്ടുമിക്ക നായികമാർക്കും മേക്കപ്പ് ഇട്ടിട്ടുണ്ടെങ്കിലും നടി ഭാവനയുടെ കല്യാണത്തിന് മേക്കപ്പ് ഇട്ടുകൊടുത്തത് രഞ്ജുവാണ്. അന്നത്തെ ദിവസം ഭാവനയെ അനുഗ്രഹിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി താൻ കാണുന്നു എന്നും രഞ്ജു രഞ്ജിമാർ ഏഷ്യാനെറ്റ് ന്യൂസിന്റെ ജിമിക്കി കമ്മൽ എന്ന ഷോയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക