മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ അറസ്റ്റിലായി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്.
ഇദ്ദേഹത്തിന്റെ സുഹൃത്തായ പള്ളിവിള സ്വദേശി നിഷാദിനെയാണ് സന്തോഷ് കൊല്ലാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിൽ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു.
ഇയാൾക്കെതിരെ ഝാൻസി റെജിമെന്റിലേക്ക് സ്പെഷ്യൽ റിപ്പോർട്ട് പൊലീസ് അയച്ചു. ഈ റിപ്പോർട്ടിൻ മേലാകും സന്തോഷിനെതിരായ നടപടി ഉണ്ടാകുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മദ്യലഹരിയിൽ സുഹൃത്തിനെ കൊല്ലാൻ ശ്രമിച്ച സന്തോഷിനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക