ജൂലൈമുതൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സുകളിൽ ഡ്രൈവർമാരായി വനിതകളും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നിയമനം.
തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ് അടുത്ത മാസം മുതൽ വനിതാഡ്രൈവർമാർ ജോലിക്ക് കയറുക.
സ്വിഫ്റ്റിലെ ഡ്രൈവർ തസ്തികയിലേക്ക് 112 പേർ അപേക്ഷിച്ചിരുന്നു. 27 പേർ അന്തിമപട്ടികയിലുണ്ട്. ആദ്യം 20 പേർക്ക് നിയമനം നൽകാനാണ് തീരുമാനിച്ചിരുന്നെങ്കിലും സ്മാർട്ട് സിറ്റി പ്രോജക്ടിൽനിന്ന് 113 ബസുകൾ ലഭിച്ചതിനാൽ കൂടുതൽപേർക്ക് ജോലി നൽകും.
തിരുവനന്തപുരം നഗരത്തിൽ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിലാണ് ആദ്യനിയമനം. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് ജോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക