മധ്യപ്രദേശിൽ നടക്കുന്ന ദേശീയ സ്കൂൾ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് അണ്ടർ 19 വിഭാഗത്തിന്റെ 4×100 മീറ്റർ റിലേ ടീം സ്വർണം നേടി. താനൂർ കെ.പുരം സ്വദേശിയായ സി.പി അബ്ദുറഹൂഫ് റിലേ ടീമിൽ അംഗമായിരുന്നു. റഹൂഫിന്റെ ഈ നേട്ടം നാടിനും സ്കൂളിനും അഭിമാനമായി. പ്രവാസിയായ യൂനുസിന്റെയും ജംഷീനയുടെയും മകനായ റഹൂഫ് താനൂർ ദേവദാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
എട്ടാം ക്ലാസ് മുതൽ കായിക മത്സര രംഗത്ത് റഹൂഫ് ഉണ്ട്. കഴിഞ്ഞതവണ സംസ്ഥാനതലത്തിൽ നാലാമതെത്തിയ റെക്കോർഡ് ഇത്തവണ രണ്ടാമത് എത്തിയാണ് റഹൂഫ് ദേശീയ മീറ്റിലേക്ക് യോഗ്യത നേടിയത്. 4×100 മീറ്റർ റിലേയിൽ ആദ്യ ലാപ്പ് ഓടിയത് റഹൂഫ് ആയിരുന്നു. ദേശീയ മീറ്റിൽ കേരളത്തിനായി തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ആയതിന്റെ ആഹ്ലാദത്തിലാണ് താരം.
താനൂർ സ്വദേശിയായ അർഷദാണ് റഹൂഫിന്റെ പരിശീലകൻ. ദേശീയ അന്തർദേശീയ തലങ്ങളിലെ കൂടുതൽ നേട്ടങ്ങൾ ആണ് ഇനി തന്റെ ലക്ഷ്യം. കുടുംബത്തിന്റെയും അധ്യാപകരുടെയും സഹപാഠികളുടെയും ഉറച്ച പിന്തുണയ്ക്ക് നന്ദി. മെച്ചപ്പെട്ട പരിശീലനത്തിനിടെ ഇനിയും ഏറെ നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന വിശ്വാസമുണ്ട് റഹൂഫിന്. റഹൂഫിന് രണ്ട് സഹോദരങ്ങളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക