വീടിനും നാടിനും പഠിച്ച സ്കൂളിനും പ്രിയങ്കരനായിരുന്നു നിഹാല്‍. പ്രത്യേക വാത്സല്യത്തോടെയാണ് സമീപവാസികളും നിഹാലിനെ ചേര്‍ത്തുപിടിച്ചിരുന്നത്. നിഹാലിന്റേതായി പുറത്തുവന്ന ഒരു വീഡിയോ നോവ് പകരുന്നതാണ്. സ്കൂളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന നിഹാലാണ് വീഡിയോയില്‍. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു നിഹാല്‍.
ഇന്നലെയാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാടില്‍ നിഹാലിനെ തെരുവ് നായ കടിച്ചുകൊന്നത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകനാണ് നിഹാല്‍. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാല്‍ തെരുവുനായ് ആക്രമണത്തില്‍ കുട്ടിക്ക് നിലവിളിക്കാനുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക