മോദി തെളിച്ച വഴിയിലൂടെയാണ് പിണറായി നീങ്ങുന്നതെന്ന പ്രതികരണവുമായി കെ സി വേണുഗോപാൽ. മോദി ചെയ്യുന്നതെന്താണോ അതാണ് പിണറായിയും ചെയ്യുന്നതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുത്തതിന്റെ പേരിലാണ് സതീശനെതിരെ കേസ് എടുത്തതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കെ. സുധാകരനെതിരെയും കള്ളക്കേസ് എടുത്തു എന്നും തന്റെ വാർത്ത സമ്മേനം റിപ്പോർട്ട് ചെയ്താലും ഒരു പക്ഷേ കേസ് വന്നേക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരം പറയേണ്ട സിപിഎം നേതൃത്വം മിണ്ടാതിരിക്കുകയാണ്. കേരള പോലീസിന്റെ ശുഷ്കാന്തി കണ്ട് കേരളത്തിന്റെ അന്തരംഗം അഭിമാനപൂരിതമാകുന്നു. യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാൻ നിരപരാധികളെ ബലിയാടാക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക