വീട്ടുമുറ്റത്തും പാടങ്ങളിലും പുഴകളുടെ സമീപങ്ങളിലുമെല്ലാം സമൃദ്ധമായി വളരുന്ന ചെടിയാണ് ബ്രഹ്മി. ആയുർവേദത്തിൽ മാനസികാരോഗ്യത്തിനുള്ള ഒരു പ്രത്യേക ഔഷധമായാണ് ബ്രഹ്മിയെ പരിഗണിക്കുന്നത്. കുട്ടികൾക്ക് ബുദ്ധി ശക്തിക്കും ഓർമക്കും ബ്രഹ്മി കൊടുക്കാറുണ്ട്. മാത്രമല്ല ബ്രഹ്മി വീടുകളിൽ വെച്ചു പിടിപ്പിക്കുന്നതും ശുഭകരമാണെന്ന് വിശ്വസിക്കുന്നു. ആയുര്‍വേദത്തിലെ സഹസ്രയോഗത്തില്‍ ബ്രഹ്മിയുടെ ഗുണങ്ങളെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. ഓര്‍മശക്തിയ്ക്കുള്ള പല ആയുര്‍വേദ മരുന്നുകളിലും ഇതൊരു മുഖ്യ ചേരുവയാണ്.
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിർത്തുന്നതിനും ബ്രഹ്മി വളരെ ഫലപ്രദമാണ്. കരൾ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും കരളിന്റെ ആരോഗ്യം നിലനിർത്താനും ബ്രഹ്മി ക്യാപ്സ്യൂളും ഏറെ ഗുണം ചെയ്യും.
നവജാതശിശുക്കൾക്ക് ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നത് മലബന്ധം മാറ്റാൻ സഹായിക്കും. ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്. ബ്രഹ്മിയിൽ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ബ്രഹ്മി സഹായകമാണ്. പ്രമേഹരോഗികൾ ദിവസവും അൽപം ബ്രഹ്മിയുടെ ഇലകൾ ഉണക്കി പൊടിച്ച കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമമാണ്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത് . പ്രമേഹരോഗികളിൽ ഹൈപ്പോഗ്ലൈസീമിയയുടെ അളവ് താഴുന്നത് നിയന്ത്രിക്കാൻ ബ്രഹ്മി സഹായിക്കും. മുഖത്തെ ചുളിവുകൾ, മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾ അകറ്റാനും വളരെ നല്ലതാണ് ബ്രഹ്മി.
അപസ്മാരം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കും പരിഹാരമായും ആയുർവേദത്തിൽ ബ്രഹ്മി പറയുന്നു. പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതിലും ബ്രഹ്മിക്ക് പങ്കുണ്ട്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബ്രഹ്മിക്ക് കഴിയും.
ബ്രഹ്മി ഉണക്കിപ്പൊടിച്ച് പാലിലോ തേനിലോ ചേര്‍ത്ത് ദിവസവും കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്. കൂടാതെ ദിവസവും രാവിലെ ബ്രഹ്മിനീരു കുടിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക