2,000 രൂപാ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിക്കപ്പെടുന്ന 2,000 രൂപാ നോട്ടുകയുടെ എണ്ണത്തിൽ വൻ വർധനവ്. ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളാണ് 2,000 രൂപയുടെ കറൻസികൾ കൊണ്ട് നിറഞ്ഞത്.
റിസർവ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം യദാദ്രി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ രണ്ടുലക്ഷം രൂപയുടെ 2000 രൂപാ നോട്ടുകളാണ് നിക്ഷേപിക്കപ്പെട്ടത്. മുമ്പ് ഒന്നോ രണ്ടോ രണ്ടായിരത്തിന്റെ രൂപാ നോട്ടുകൾ കണ്ടിരുന്ന സ്ഥാനത്താണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത്.റിസര്‍വ് ബാങ്ക് സെപ്റ്റംബർ വരെ നോട്ടു മാറുന്നതിന് സാവകാശം നൽകിയിട്ടുള്ളതിനാൽ ഭക്തരെ പിന്തിരിപ്പിക്കാറില്ലെന്ന് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ എൻ.ഗീത പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക