കാസർകോട്: കാസർകോട് രണ്ട് കുട്ടികൾക്കുനേരെ തെരുവ്നായയുടെ ആക്രമണം. മൂന്നാം ക്ലാസ് വിദ്യാർഥിനി ഐസ ഫാത്തിമ, രണ്ടരവയസുകാരി മറിയം താലിയ എന്നിവരെയാണ് നായ ആക്രമിച്ചത്. കുട്ടികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്റെ സിറ്റ്ഔട്ടിൽ വെച്ചാണ് മറിയം താലിയക്ക് നായയുടെ കടിയേറ്റത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഐസ് ഫാത്തിമയെ നായ കടിച്ചത്.
രണ്ട് കുട്ടികൾക്കും കാലിനാണ് കടിയേറ്റത്. ഇരവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക