മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. നാഭ ഗദ്ദംവറാണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയം മുംബൈയില്‍ വെച്ച് നടന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
‘സ്കൂള്‍ ക്രഷില്‍ നിന്ന് പ്രതിശ്രുത വധുവിലേക്ക് അവള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു’- നാഭയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദേശ്പാണ്ഡെ കുറിച്ചു.
ചെന്നൈ സൂപ്പര്‍ കിങ്സിലെ സഹതാരം ശിവം ദുബൈയും ചടങ്ങില്‍ പങ്കെടുത്തു. ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച താരം ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക