ജയലളിത മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങി എന്ന കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലാജിയെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കണ്ട് നടപടികൾ പൂർത്തിയാക്കി. 18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നിരവധി നാടകീയ സംഭവങ്ങൾ ആശുപത്രിയിൽ അരങ്ങേറി
പ്രതികരിക്കാൻ ഇവിടെ എഴുതുക