14 വയസ്സുകാരനെ എഞ്ചിനീയറായി തന്റെ കമ്പനിയിൽ ജോലിക്ക് എടുത്ത് ഇലോൺ മസ്ക്. ഇലോൺ മസ്കിന്റെ സ്പെയ്സ് കമ്പനിയായ സ്പേസ് എക്സിലാണ് പ്രായം കുറഞ്ഞ എൻജിനീയറായ കൈറൻ ക്വാസിയെ ജോലിക്ക് എടുത്തത്. സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രമെടുത്താൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന റെക്കോർഡ് നേടിയ വ്യക്തിത്വം കൈറൻ ആണ്.
” ലോകത്തിലെ തന്നെ ഏറ്റവും ബെസ്റ്റ്, ബ്രൈറ്റസ്റ്റ്, സ്മാർട്ട് എൻജിനീയറെ തിരഞ്ഞെടുത്തു” എന്ന ക്യാപ്ഷനോടെയാണ് സ്പേസ് എക്സ് ഈ വിവരം പങ്കുവെച്ചത്. ചെറിയ പ്രായത്തിൽ തന്നെ വളരെയധികം മിടുക്കുണ്ടായിരുന്ന കൈറൻ ഒമ്പതാം വയസ്സിൽ കാലിഫോർണിയയിലെ ലാസ് പോസിറ്റാസ് കമ്മ്യൂണിറ്റി കോളേജിൽ പഠനത്തിന് എത്തി. എ ഐ റിസർച്ച് ഫെലോ പ്രോഗ്രാമിൽ ഇന്റേൺഷിപ്പുമായി 2019ൽ സാന്താ ക്ലാര സർവകലാശാലയിൽ ചേർന്നു. പതിനാലാം വയസ്സിൽ കമ്പ്യൂട്ടർ സയൻസിലും എൻജിനീയറിങ്ങിലും ബിരുദം നേടി.
ലോകത്തെമ്പാടുമുള്ള ശാസ്ത്ര കോൺഫറൻസുകളിലും ഇവന്റുകളിലും പ്രസംഗിക്കുകയും യുവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ നിരവധി ലേഖനങ്ങളും കൈറൻ എഴുതി.” സ്പേസ് എക്സില്‍ എത്തിച്ചേർന്നതിനുള്ള ഉത്സാഹത്തിലാണ് താൻ. അത്യാധുനിക സാങ്കേതികവിദ്യയുടെ ഭാഗമാകാനും ബഹിരാകാശ പര്യവേഷണം എന്ന മനുഷ്യരാശിയുടെ സ്വപ്നം യാഥാർത്ഥ്യം ആക്കാനും ഉള്ള കാത്തിരിപ്പിലാണ് താൻ” കൈറൻ ലിങ്ക്ഡ് ഇന്നിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക