മിക്ക പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ, നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു അവസ്ഥയാണ് ഉള്ളത്.
എങ്കില്‍ ഇനി തൊട്ട്, പഴം ഇങ്ങനെ കേടാക്കി കളയേണ്ടതില്ല. ചെറിയൊരു സൂത്രം പ്രയോഗിച്ച് നമുക്ക് പഴങ്ങള്‍ക്ക് പരമാവധി ആയുസ് നല്‍കാം. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്.
നേന്ത്രപ്പഴത്തിന്റെ ഞെട്ട് ഭാഗത്ത് വച്ച് പ്ലാസ്റ്റിക് റാപ്പ് കൊണ്ടോ അലൂമിനിയം ഫോയില്‍ കൊണ്ടോ ഭഗ്രമായി റാപ്പ് ചെയ്തുവച്ചാലും പഴം അധികം പഴുക്കാതെ സൂക്ഷിക്കാം. നേന്ത്രപ്പഴത്തില്‍ നിന്ന് വരുന്ന എഥിലിൻ ഗ്യാസ് (പഴം കൂടുതല്‍ പഴുക്കാൻ ഇടയാക്കുന്ന വാതകം) കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
പഴം ഫ്രിഡ്ജില്‍ വയ്ക്കാൻ മറ്റൊരു മാര്‍ഗം കൂടി നിര്‍ദേശിക്കാം. പഴത്തിന്റെ തൊലി ഉരിച്ചുകളഞ്ഞതിന് ശേഷം വായു കടക്കാത്ത ബാഗിലോ പാത്രത്തിലോ നല്ലതുപോലെ അടച്ച് ഭദ്രമാക്കിയ ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ഇത് കുറെക്കൂടി പഴത്തിന്റെ ഫ്രഷ്നെസ് പിടിച്ചുനിര്‍ത്താൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക