മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാരിയർ. മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ എല്ലാംതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. അടുത്തിടെ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ആഡംബര ബൈക്ക് സ്വന്തമാക്കിയ മഞ്ജു അതിനൊപ്പമുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇപ്പോളിതാ മഞ്ജുവിന്റെ ഈ ചിത്രത്തിനു നവ്യ നായരുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. “സമ്മതിച്ചു ചേച്ചീ. ഇതൊക്കെ കാണുമ്പോൾ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ എനിക്കു തന്നെ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്. അൽഫോൻസ് പുത്രൻ, ശിവദ, ഗീതു മോഹൻദാസ് തുടങ്ങി നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക