“മധുരം” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് നടിയാണ് മാളവിക ശ്രീനാഥ്. പരസ്യ ചിത്രങ്ങളിലൂടെ കരിയർ തുടങ്ങിയ താരം അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് സിനിമയിലേക്ക് എത്തുകയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “സാറ്റർഡേ നൈറ്റ്” എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചു. രണ്ടു ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ആയിരുന്നുവെങ്കിലും മാളവിക രണ്ടു കഥാപാത്രങ്ങളും വളരെ മികച്ചരീതിയിൽ അവതരിപ്പിച്ചു.
മോഡലിംഗ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാവാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇത്തവണ സാരിയിലാണ് താരം കിടിലൻ ലുക്കുമായി എത്തിയിരിക്കുന്നത്. പർപ്പിൾ കളർ സാരിയിൽ വളരെ സിമ്പിളും സ്റ്റൈലിഷുമായാണ് താരം പ്രത്യക്ഷപ്പെട്ടത്. ഫുൾ സ്ലീവ് ബ്ലൗസിനൊപ്പം ഡിസൈനർ വർക്കുള്ള സാരിയും വളരെ ചെറിയ ആഭരണങ്ങളും നടിയെ കൂടുതൽ മനോഹരിയാക്കുന്നു.
മിരാലി എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ സാരി അണിഞ്ഞ മാളവികയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് താരത്തിന്റെ തന്നെ സുഹൃത്തായ മുസമ്മിൽ മൂസയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക