കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്.
ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. ഫയർഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികൾ തുടരുകയാണ്. തീ പിടുത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
9.12ഓടെ ചെക്ക് ഇൻ ഏരിയയിൽ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂർണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതർ ഔദ്യോഗികമായി അറിയിച്ചു. 10.15ഓടെ ചെക് ഇൻ പുനസ്ഥാപിച്ചെന്നും അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക