ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ ഫിലിം സീരീസിന് ലോകമെമ്പാടും ആരാധകരാണ്. കൂടാതെ വന്‍ ബോക്സ് ഓഫീസ് കളക്ഷനും. അവതാര്‍: ദി വേ ഓഫ് വാട്ടറിന്റെ മികച്ച വിജയത്തിന് ശേഷം, ഫ്രാഞ്ചൈസി തുടരുമെന്ന് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അവതാര്‍ 3, 4, 5 എന്നിവയുടെ റിലീസ് ഡിസ്നി മാറ്റിവച്ചു എന്നാണ്. ഇതോടെ അവതാര്‍ 3യും വരാനിരിക്കുന്ന സീരീസുകളും വൈകും എന്നാണ് പുറത്തു വരുന്ന വിവരം.
ഏറ്റവും പുതിയ വിവരം അനുസരിച്ച്, അവതാര്‍ പ്രൊഡക്ഷന്‍ ബാനറായ ഡിസ്നി അതിന്റെ വരാനിരിക്കുന്ന റിലീസ് അജണ്ടയില്‍ മാറ്റം വരുത്തുന്നു എന്നാണ്. ക്യാപ്റ്റന്‍ അമേരിക്ക 4 ന്റെയും മറ്റ് അഞ്ച് സൂപ്പര്‍ഹീറോ ചിത്രങ്ങളുടെയും മാറ്റിവയ്ക്കല്‍ മാര്‍വല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ് 2024 മെയ് 3-ന് പകരം 2024 ഓഗസ്റ്റ് 26-ന് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക