കേരളത്തിൽ പൊതുവെ കാലവർഷം ദുർബലമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബിപോർജോയ് ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
കേരളത്തിൽ കാലവർഷ മേഘങ്ങൾ സജീവമാണ്. എന്നാൽ, തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് കേരളതീരത്തിലേക്ക് വീശുന്നില്ല. കാറ്റിന് ശക്തി കുറവാണ് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് കാലവർഷം ശക്തി പ്രാപിക്കാത്തത് എന്നാണ് വിലയിരുത്തൽ.
അതേസമയം ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവിൽ, ജൂൺ 18ന് ഇടുക്കിയിലും, 19ന് ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ കിട്ടുമെന്നുള്ള പ്രവചനവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക