ഇന്‍ഡിഗോ വിമാനം ലാന്‍ഡിംഗിനിടെ വീണ്ടും അപകടത്തില്‍ പെട്ടു. ബെംഗളൂരു-അഹമ്മദാബാദ് വിമാനത്തിന്റെ പിറകുവശം ലാന്‍ഡിംഗിനിടെ നിലത്തിടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം.
അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്‍ഡിഗോ വിമാനം അപകടത്തില്‍പ്പെടുന്നത്. അതേസമയം യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു.
എന്നാൽ ഡി ജി സി എ അപകടത്തെ കുറിച്ച് ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യാത്രക്കാരെ മാറ്റിയ ശേഷം വിമാനത്തെ സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. 6E6595 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേരത്തെ ജൂണ്‍ 11-നും ഇന്‍ഡിഗോ എയര്‍ബസ് എ321 വിമാനം സമാനരീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക