2024ല്‍ വീണ്ടും പ്രധാനമന്ത്രിയായാല്‍ മോദി ഇന്ത്യയുടെ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് രംഗത്ത്. 2024ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ നരേന്ദ്ര മോദി ഭരണഘടന മാറ്റും എന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ രാജാവായി സ്വയം പ്രഖ്യാപിക്കും എന്നാണ് സൗരഭ് ഭരദ്വാജ് പറഞ്ഞത്. സിബിഐയും ഇഡിയും ആദായനികുതി വകുപ്പും റെയ്ഡ് നടത്തി പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടയ്ക്കുന്നതു കാണുമ്പോള്‍ അത്തരത്തിലാണു തോന്നുന്നതെന്നും സൗരഭ് പറഞ്ഞു.
എണ്ണമറ്റ ആളുകള്‍ തങ്ങളുടെ ജീവന് ബലിയര്‍പ്പിച്ചു നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം നഷ്ടമാകും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറായില്ലെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകുമെന്നു തോന്നുന്നില്ലെന്നും സൗരഭ് പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന വിവേകശൂന്യവും ബാലിശവുമാണെന്ന് ബിജെപി ഡല്‍ഹി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ് തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക