ജനങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ഗായകനാണ് എംജി ശ്രീകുമാർ. മോഹൻലാൽ- എംജി കോമ്പോയാണ് എല്ലാകാലത്തും പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളത്. മോഹൻലാലിന്റെ ആക്ഷന് എംജി ശ്രീകുമാറിന്റെ ശബ്ദമാണ് കൂടുതൽ ചേരുന്നതെന്ന് പ്രേക്ഷകർ ഒരുപോലെ സമ്മതിച്ചിട്ടുള്ളതുമാണ്.
അതേസമയം, ഇരുവരും വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളുമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് എംജി ശ്രീകുമാർ. തന്റെ വിശേഷങ്ങൾ പങ്കുവച്ച് അദ്ദേഹം എത്താറുണ്ട്.
അതുപോലൊരു വിശേഷം പങ്കുവച്ചാണ് ഇപ്പോൾ എംജി ശ്രീകുമാർ എത്തിയിരിക്കുന്നത്. ഗുരുവായൂർ ദർശനം നടത്തിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ഭാര്യ ലേഖ ശ്രീകുമാറിനൊപ്പമാണ് അദ്ദേഹം ഗുരുവായൂർ ദർശനം നടത്തിയത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളും അനുഗ്രഗങ്ങളും നേർന്ന് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക