ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവാണോ, ചില പാനീയങ്ങൾ ശരീരത്തിലുള്ള ഹീമോഗ്ലോബിന്റെ അളവ് കൂട്ടും. ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് നമ്മൾ അയൺ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. അങ്ങനെയുള്ള ഭക്ഷണങ്ങളാണ് ഇനി പറയുന്നത്.
ഉണങ്ങിയ പ്ലം നമ്മൾ കഴിക്കുന്നത് ഇരുമ്പിന്റെ അംശം ശരീരത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കും. 2.8 മില്ലി ഗ്രാം ഇരുമ്പാണ് ഒരു കപ്പ് പ്ലം ജൂസിൽ അടങ്ങിയിരിക്കുന്നത്. ഒരു ദിവസം നമ്മുടെ ശരീരത്തിൽ വേണ്ട ഇരുമ്പിന്റെ 17% പ്ലം ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ജ്യൂസ് അടിച്ചു കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. മാംഗനീസ്, പൊട്ടാസ്യം, ബീറ്റൈൻ, ഇരുമ്പ്, വൈറ്റമിൻ സി എന്നിങ്ങനെയുള്ള ഒരുപാട് അവശ്യ ഘടകങ്ങൾ അടങ്ങിയതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്.
ഹീമോഗ്ലോബിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മറ്റൊന്നാണ് പുതിനയില. പുതിന ഇലയുടെ ജ്യൂസ് എല്ലാദിവസവും കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും. 100 ഗ്രാം പൊതിനയിലയിൽ 15.6 മില്ലിഗ്രാം ഇരുമ്പിന്റെ അംശം ഉണ്ട്. അതുപോലെ ആന്റി ഓക്സിഡന്റ്കൾ വളരെയധികം ഉള്ള ഒന്നാണ് മത്തങ്ങ. മത്തൻ ,ജ്യൂസ് ആക്കി കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് വളരെ നല്ല ഒരു ഉപാധിയാണ്. അതുപോലെതന്നെ വാഴപ്പഴവും പാലും ഓട്സും എല്ലാം ചേർത്ത് മൾബറി സ്മൂത്തിയാക്കി കുടിക്കുന്നത് ശരീരത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക