മലയാളികളുടെ വാനമ്പാടി കെഎസ് ചിത്രയെ ഇഷ്ട്ടമല്ലാത്ത ആരും കാണില്ല. ചിത്ര പാടിയ പാട്ടുകളോളം തന്നെ പ്രിയപ്പെട്ടതാണ് അവരുടെ മറ്റുള്ളവരോടുള്ള വിനയം കലർന്ന പെരുമാറ്റവും.അങ്ങനെ ചിത്ര നടത്തിയ ഒരു ഇടപെടലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഗാനമേള വേദിയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.
“വിഴിയെ കതൈയെഴുത്” എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ “മഞ്ചൾ വാസം” എന്ന പാട്ട് പാടുന്നതിനിടയിൽ പാടിക്കൊണ്ടിരുന്ന ജൂനിയർ ഗായികയായ ശ്രീനിഷയ്ക്ക് വരികൾ തെറ്റി പോവുകയും ആ തെറ്റ് ആരുമറിയാത്ത രീതിയിൽ ഇടയ്ക്ക് കയറി തെറ്റ് തിരുത്തുന്ന ചിത്രയെയാണ് വീഡിയോയിൽ കാണാൻ ആകുന്നത്. ഇടയ്ക്ക് കയറി പാടിയതിന് ശ്രീനിഷയോട് ക്ഷമ ചോദിക്കുന്ന ചിത്രയെയും വീഡിയോയിൽ കാണാം.
ചിത്രയുടെ പാട്ടിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടോ അത്രത്തോളം ജനങ്ങൾക്ക് ഇഷ്ടമാണ് അവരുടെ വിനയം കലർന്ന പ്രവർത്തികളും. ഈ ഗാനമേള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധിപേർ ചിത്രയുടെ ഈ പ്രവർത്തിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക