കോഴിക്കോട് തിരുവമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു.അപകടത്തിൽ തിരുവമ്പാടി സ്വദേശിയായ മുഹാജിർ(45) മരിച്ചു. കൂടെയുണ്ടായിരുന്ന റഹീസ് എന്നയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇരവഴിഞ്ഞി പുഴയിലേക്ക് മറിയുകയായിരുന്നു. റോഡിൽ ടാർ ചെയ്യാത്ത ഭാഗത്തെത്തിയപ്പോൾ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക