സാമ്പാർ വെക്കാൻ ഇനി പച്ചക്കറികളും പരിപ്പും ഒന്നും ആവശ്യമില്ല. അല്ലാതെ നമുക്ക് നല്ല രുചിയുള്ള സാമ്പാർ തയ്യാറാക്കാം. ഇതിനായി ആദ്യം കുറച്ച് ചെറിയ ഉള്ളിയും തക്കാളിയും പച്ചമുളകും പാകത്തിന് ഉപ്പ്,സാമ്പാർ പൊടി എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിഞ്ഞാൽ ചൂടാറിയ ഈ കൂട്ട് മിക്സിയിൽ അരച്ചെടുക്കണം.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേയ്ക്ക് കുറച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക. കുറച്ച് കറിവേപ്പിലയും ഉണക്കമുളകും ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ മൂത്ത് കഴിഞ്ഞതിനുശേഷം അരച്ചുവെച്ച തക്കാളി കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ ചൂടാക്കി എടുക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളവും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ചോറിനും ഇഡലിയും ദോശയ്ക്കും എല്ലാം സൂപ്പർ കോമ്പിനേഷൻ ആണ് ഈ സാമ്പാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക