‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയിലൂടെ ജന്മനസ്സുകൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ആശ ശരത്. പിന്നീട് ഫ്രൈഡേ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കും എത്തിയ ആശയ്ക്ക് കൈനിറയെ സിനിമകളാണ് സമ്മാനിച്ചത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ആശ ശരത് ഇപ്പോഴിതാ പിങ്ക് കളർ സാരിയിൽ മനം മയക്കുന്ന ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്.
സിനിമകളിൽ ആശ ശരത്തിന് നേട്ടമുണ്ടാക്കി കൊടുത്ത ആദ്യ ചിത്രം ദൃശ്യം ആയിരുന്നു. മോഹൻലാൽ ജോർജുകുട്ടിയായി തകർത്ത് അഭിനയിച്ച ആ സിനിമയിൽ ഐജി ഗീതപ്രഭാകറായി മികച്ച പ്രകടനം കാഴ്ചവച്ച ആശയ്ക്ക് പ്രേക്ഷകരുടെ പ്രശംസയും ലഭിക്കുണ്ടായി.
നർത്തകിയായ ആശ ശരത് സിനിമയിൽ വരുന്നതിന് മുമ്പ് അതിലൂടെ കുറച്ച് പേർക്കെങ്കിലും സുപരിചിതയാണ്.
ഈ അടുത്തിടെ താരത്തിന്റെ മകൾ ഉത്തരയും അമ്മയുടെ പാതയിൽ സിനിമയിലേക്ക് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക