സംസ്ഥാന സർക്കാറിന്റെ പുരസ്കാര ജൂറിയുടെ ചെയർമാനായി ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് നിയമിതനായി.
പ്രാഥമിക തിരഞ്ഞെടുപ്പിനുള്ള രണ്ട് ഉപസമിതികളുടെ അധ്യക്ഷന്മാരായി ആർട്ടിസ്റ്റും കലാസംവിധായകനുമായ നേമം പുഷ്പരാജും ചലച്ചിത്ര സംവിധായകൻ കെ എം മധുസൂദനനും തെരഞ്ഞെടുക്കപ്പെട്ടു. അന്തിമ ജൂറിയിലെ അംഗങ്ങളായി ഇരുവരും ഉണ്ടാകും ഇവർക്കു പുറമേ ഗായിക ജെൻസി ഗ്രിഗറി, നടി ഗൗതമി ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ജൂറി മെമ്പർ സെക്രട്ടറി ആകും. ചലച്ചിത്ര സംബന്ധിയായ രചനകളുടെ ജൂറി അധ്യക്ഷനായി എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.സി.നാരായണനും നിയമിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക