വയറുവേദനയും അസിഡിറ്റിയും അകറ്റാന്‍ ചില ലഘുവായ മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്നവ. രണ്ടിന്റെയും കാരണം അറിഞ്ഞ് പരിഹാരം ചെയ്താല്‍ മതി.
അയമോദകം ചവയ്ക്കുക
അസിഡിറ്റി അല്ലെങ്കില്‍ ഗ്യാസ് വര്‍ദ്ധിക്കുന്നത് കൊണ്ട് വയറുവേദന വരാം. വയറുവേദനയും അസിഡിറ്റിയും മാറ്റാന്‍ കഴിവുള്ള ഒന്നാണ് അയമോദകം. ഒരു സ്പൂണ്‍ നിറയെ അയമോദകക്കുരു എടുത്ത് ചവച്ച് അതിന്റെ നീര് ഇറക്കുകയും അതിന് പുറകെ ഒരു കപ്പ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക. ഏതാനും മിനുട്ടുകള്‍ക്കകം ആശ്വാസം ലഭിക്കും.
അയമോദക വെള്ളം
ഒരു സ്പൂണ്‍ അയമോദകക്കുരു, ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് പകുതിയായി വറ്റിക്കുക. ഇതിലെ വെള്ളം ഊറ്റിയെടുത്ത് അസിഡിറ്റി, വയര്‍ സ്തംഭനം എന്നിവയുള്ളപ്പോള് കുടിക്കാം.
അയമോദകവും വെറ്റിലയും
ഏതാനും അയമോദകക്കുരു ഒരു വെറ്റിലയില്‍ പൊതിഞ്ഞ് വായ്ക്കുള്ളിലേക്ക് വെയ്ക്കുക. ഇതിന്റെ നീര് കഴിയുന്നിടത്തോളം സമയം ഇറക്കുക. ദഹനം മെച്ചപ്പെടുത്താനും ശാരീരിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്ന എന്‍സൈമുകള്‍ ഉമിനീര് ഗ്രന്ഥികളില്‍ നിന്ന് പുറത്ത് വിടാനും വെറ്റില സഹായിക്കും.
ചൂട് വെയ്ക്കല്‍
ഒരു കപ്പ് അയമോദകം നിറം മാറുന്നത് വരെ വറുക്കുക. ഇത് ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടുക. വയറ്റില്‍ അല്ലെങ്കില്‍ ഗ്യാസ് മൂലം പ്രശ്നമുള്ള ഭാഗത്ത് വെച്ച് ചൂട് പിടിക്കുക. അതിന് അധികം ചൂട് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
അയമോദകവും ചതച്ച ഇഞ്ചിയും
അല്പം അയമോദകവും ഒരു കഷ്ണം ചതച്ച ഇഞ്ചിയും ഒരു പാത്രത്തിലെടുത്ത് ഒരു ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുക്കുക. ഇത് ചൂടോടെ കുടിക്കുക. നല്ല ദഹനം ലഭിക്കാനും ഗ്യാസ് സംബന്ധമായ വേദന പരിഹരിക്കാനും ഇഞ്ചി ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക