മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്നു നിതിൻ ഗഡ്കരി. നിതിൻ ഗഡ്കരി നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. കോൺഗ്രസിൽ ചേരാനായി തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്നും കോൺഗ്രസിൽ അംഗത്വം എടുക്കുന്നതിനേക്കാൾ നല്ലത് കിണറ്റിൽ ചാടി മരിക്കുന്നതാണ് എന്നുമായിരുന്നു നിതിൻ ഗഡ്കരിയുടെ അഭിപ്രായം പ്രകടനം. 60 വർഷക്കാലത്തെ കോൺഗ്രസ് ഭരണത്തേക്കാൾ ഒരുപാട് കാര്യങ്ങൾ ബിജെപി ഭരണം കൊണ്ട് സാധിച്ചുവെന്ന് ഗഡ്കരി അവകാശപ്പെട്ടു. മോദി സർക്കാർ ഒമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മഹാരാഷ്ട്രയിലെ ബന്ദാരയിൽ നടന്ന പരിപാടിയിൽ സംസാരിച്ചുകൊണ്ടാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്.
ബിജെപിയിലെ തന്റെ ആദ്യകാല പ്രവർത്തനങ്ങളും അദ്ദേഹം പങ്കുവച്ചു. ഗഡ്കരിയുടെ വാക്കുകൾ ഇങ്ങനെ;” അക്കാലത്താണ് കോൺഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കർ എന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. നിങ്ങൾ മികച്ച പാർട്ടി പ്രവർത്തകനും നേതാവും ആണെന്നും കോൺഗ്രസിൽ ചേരുകയാണെങ്കിൽ ശോഭനമാർന്ന ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിൽ ചേരുന്നതിനേക്കാൾ നല്ലത് കിണറ്റിൽ ചാടി മരിക്കുന്നതാണ് എന്നായിരുന്നു എന്റെ മറുപടി. കാരണം ബിജെപിയിൽ എനിക്ക് അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു ബിജെപിയുടെ ആശയം തന്നെയാണ് അതിൽ അടിയുറച്ചു നിൽക്കാൻ കാരണമായതും. രൂപീകരിച്ചത് മുതൽ പിളർപ്പു നേരിട്ട പാർട്ടിയാണ് കോൺഗ്രസ്. നമ്മൾ ഒരിക്കലും നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് മറന്നുപോകരുത്. ഭൂതകാലത്തിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ഗരീബി ഹടാവോ എന്നായിരുന്നു കോൺഗ്രസിന്റെ മുദ്രാവാക്യം എന്നാൽ വ്യക്തികളുടെ നേട്ടത്തിനായി ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവർ തുറക്കുകയായിരുന്നു” എന്നും ഗഡ്കരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക