പണം വാങ്ങി വോട്ട് നൽകുന്നവർ സ്വന്തം വിരൽ കൊണ്ട് സ്വന്തം കണ്ണിൽ കുത്തുന്ന പ്രവർത്തിയാണ് ചെയ്യുന്നത് എന്ന് തമിഴ് സിനിമാലോകത്തെ ഇളയദളപതി എന്നറിയപ്പെടുന്ന വിജയ് പറഞ്ഞു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ ആയി വിജയ് മക്കൾ ഇയക്കം എന്ന വിജയ് താരസംഘടന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്.
വിജയ് പറഞ്ഞത് ഇങ്ങനെ ; “ഒരു വോട്ടിന് ആയിരം രൂപ വച്ച് കൊടുക്കുന്നവർ ഒന്നരലക്ഷം പേർക്ക് അത് കൊടുക്കുന്നുണ്ടെങ്കിൽ അത് 15 കോടി രൂപയാണ്. അപ്പോൾ അയാൾ അതിനു മുൻപ് എത്ര സമ്പാദിച്ചിട്ടുണ്ട് എന്ന് ആലോചിക്കു. നിങ്ങൾ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറയൂ ഈ കാശു വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂ എന്ന്. നിങ്ങൾ പറഞ്ഞാൽ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും നിങ്ങളുടെ മനസ്സ് പറയുന്നതുപോലെ പ്രവർത്തിക്കണം”.234 നിയോജക മണ്ഡലങ്ങളിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക