സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലെ ഒരു പ്രണയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയപ്രവർത്തകർ.
വിനീത് ശ്രീനിവാസൻ ആലപിച്ച പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കയ്യെത്തും ദൂരത്ത് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സിന്റോ സണ്ണിയാണ്. സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനും.
ദർശന, ശ്രിന്ദ എന്നിവർ ചിത്രത്തിൽ നായികമാരായെത്തുന്നുണ്ട്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം. ബി.കെ.ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക