കൊച്ചി: പോക്സോ കേസില്‍ മോന്സണ് മാവുങ്കലിന് ജീവിതാവസാനം വരെ തടവ്. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സണെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പറഞ്ഞു. 5.25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു.
കോടതി വിധി മാനിക്കുന്നുവെന്ന് മോന്സണ് മാവുങ്കല്‍ പറഞ്ഞു. മോന്‍സണെതിരായ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഒപ്പം നിന്നുവെന്നും ക്രൈംബ്രാഞ്ചിന് നന്ദിയുണ്ടെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്സണ് കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി വിധി പറഞ്ഞു. പോക്സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്സണ് ഇനിയും ജയിലില്‍ തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക