ചായ ധാരാളമായി കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ. എങ്കിൽ അത് കുറയ്ക്കുന്നതാണ് നല്ലത്. അമിതമായ ചായ കുടി ഏതൊക്കെ തരത്തിൽ ശരീരത്തെ ദോഷമായി ബാധിക്കും എന്ന് അറിയാമോ. ചായയിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ എന്ന സംയുക്തത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശരീരത്തിന് വളരെയധികം ദോഷകരമാണ്.
അമിതമായ ചായ കുടി ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും ഉത്കണ്ഠ,സമ്മർദ്ദം അസ്വസ്ഥത എന്നിവ വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ഭക്ഷണത്തിനു മുൻപ് ചായ കുടിക്കുന്നത് ഭക്ഷണത്തിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്നതിൽ നിന്ന് ശരീരത്തെ പിന്തിരിപ്പിക്കുന്നതിനും കാരണമാകും. വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ ഓക്കാനം ഉണ്ടാക്കുമ്പോൾ മറ്റു ചിലർക്ക് ഇത് ഉറക്കക്കുറവിനും കാരണമാകും. ചായയിൽ അടങ്ങിയ ഉയർന്ന അളവിലുള്ള കഫീൻ ചിലർക്ക് നെഞ്ചെരിച്ചിലും ചിലർക്ക് കഠിനമായ തലവേദനയും ഉണ്ടാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക