പത്തനംതിട്ട: ദക്ഷിണ റെയിൽവേ ബംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളി–ബംഗളൂരു എസ്എംവിടി സ്പെഷൽ (06211) ഞായറാഴ്ചകളിൽ വൈകിട്ട് 5ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10ന് ബംഗളൂരുവിലെത്തും. മടക്ക ട്രെയിൻ (06212) തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് 6.50ന് കൊച്ചുവേളിയിലെത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പുർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ട്രെയിൻ ബുക്കിങ് ആരംഭിച്ചു. സെക്കൻഡ് എസി–2, തേഡ് എസി–6, സ്ലീപ്പർ–6, ജനറൽ സെക്കൻഡ്–3 എന്നിങ്ങനെയാണ് കോച്ചുകളുണ്ടാകുക.
കൊച്ചുവേളി–മംഗളൂരു അൺറിസർവ്ഡ് സ്പെഷൽ (06649) തിങ്കളഴ്ചകളിൽ സർവീസ് നടത്തും. രാത്രി 9.25ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 9.15ന് മംഗളൂരു ജംക്ഷനിലെത്തും. ആലപ്പുഴ വഴിയാണു സർവീസ്. സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്. മടക്ക ട്രെയിൻ (06650) ചൊവ്വാഴ്ച രാത്രി 9.10ന് മംഗളൂരു ജംക്ഷനിൽനിന്നു പുറപ്പെട്ടു ബുധൻ രാവിലെ 8ന് കൊച്ചുവേളിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക