കൊച്ചി കോർപ്പറേഷന്റെ ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ശാശ്വത പരിഹാരവുമായി കൊച്ചി കോർപ്പറേഷൻ. സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ തുടങ്ങിയവ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിനു ശേഷം കോർപ്പറേഷൻ ശേഖരിക്കാതെ വന്നതോടെ ജനങ്ങൾ ദുരിതത്തിൽ ആയിരുന്നു.
ഇനി മുതൽ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ബയോമെഡിക്കൽ മാലിന്യങ്ങൾ കോർപ്പറേഷൻ ശേഖരിക്കും. ഓരോ വാർഡുകളിലും ഓരോ ദിവസം മാലിന്യം ശേഖരിക്കുമ്പോൾ കിലോക്ക് 12 രൂപ നൽകണം. ബയോമെഡിക്കൽ മാലിന്യങ്ങൾ ആയ ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, സിറിഞ്ചുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, മരുന്നു കുപ്പികൾ തുടങ്ങിയവ കോർപ്പറേഷൻ വീടുകളിൽ എത്തി ശേഖരിക്കും. നേരത്തെ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്നതിന് 50 രൂപ നൽകിയതാണ് ഇപ്പോൾ കുറച്ച് 12 രൂപയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക